Wednesday, November 18, 2015

വിശ്വാസത്തിന്റെ ചവർപ്പ്

വിശ്വാസം എന്ന് പറയുന്നത് ഉള്ളിൽ അണിഞ്ഞിരിക്കുന്ന അടിവസ്ത്രം പോലെ ആണ്. അതെടുത്തു പുറത്തു കാണിക്കുന്നത് സംസ്കാരശൂന്യതയാണ്.                                                        

ദൈവത്തിലുള്ള വിശ്വാസം നല്ലത് തന്നെ. ദൈവഭയത്തോടു കൂടിയുള്ള ജീവിതം കൊണ്ട് അർദ്ധമാക്കുന്നതു .. അതിന്റെ ഏറ്റവും കാതലായ ഉദ്ദേശ്യം സമാധാനപരമായ, അന്യോന്യം സ്നേഹിച്ചും, പങ്കുവെച്ചുമുള്ള ഒരു ജീവിതമാണ്. ഈ തത്വത്തെ മുൻനിർത്തിയാണ് സകല മത ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്.   


ജീവിതത്തിൽ നമ്മുടെയൊക്കെ മത വിശ്വാസങ്ങളെക്കാളും പ്രാധാന്യം അർഹിക്കുന്നത് സമാധാനത്തിനും, നന്മയ്കും തന്നെയാണ്.


നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ എന്നല്ലേ? അല്ലാതെ നമ്മൾ ആ വിശ്വാസത്തെ രക്ഷിക്കാൻ തുനിയുമ്പോൾ വിശ്വാസത്തിന്റെ ചവർപ്പ് മറ്റു ജീവിതങ്ങളിലേക്കും നിഴലിക്കും.  


ഒരു ആണും പെണ്ണും കുടുംബമായി പരിണമിക്കുന്നത് അവരുടെ ഇടയിൽ സ്നേഹം എന്ന വികാരമുണ്ടാകുമ്ബോഴാണ്. അല്ലാതെ ഒരിക്കലും വെറുപ്പിൽ നിന്നുമല്ല എന്നത് ഈ പ്രകൃതിയും, പ്രപഞ്ചവും ഒന്നുപോലെ അനുകൂലിക്കുന്ന വസ്തുതയാണു.  

Sunday, November 8, 2015

പേരറിയാത്ത ഓർമ്മപ്പൂക്കൾ


   
പുറത്തു നല്ല മഴയാണ്.

തിമിർത്ത് പെയ്യുന്ന ആ  മഴ... 

അത് പലപ്പോഴും എന്നിലേക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മപ്പൂവുകൾ വിതറി കടന്നു പോകാറുണ്ട്. അവയിൽ ഏറ്റവും ഭംഗി ഉള്ളത് പർപ്പിൾ നിറമുള്ള, ആ .. മഴ നനഞ്ഞു ഈറൻ മാറാത്ത പൂക്കളാണ്.  അവ കാണുമ്പോൾ മഴയത്ത് കുടയും ചൂടി  കൂട്ടുകാരികൾക്കൊപ്പം എന്റെ മുന്നിലൂടെ ബസ് സ്റ്റോപ്പ്ഇലേക്ക് പോകുന്നവളെ ഞാൻ ഓർക്കാറുണ്ട്.

അതെ ..

എന്റെ പ്ലസ് ടൂ കാലം. അന്നവൾ ഇട്ടിരുന്ന ഇളം പർപ്പിൾ നിറമുള്ള ചുരിദാർ ഇന്നോളം എന്റെ ഓർമ്മയിൽ മങ്ങലില്ല്ലാണ്ട് കിടക്കുന്നു.   

ആ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ, പ്രേമപ്പനി മൂത്ത് പുസ്ത്കം തുറന്നു വെച്ച് ദിവാസ്വപ്നം കണ്ടതും, അങ്ങനെ ഒന്നിലധികം വിഷയങ്ങളിൽ തോറ്റു തുന്നം പാടിയതും.. എല്ലാം ഓർക്കുമ്പോൾ ....കൌമാര കാലത്തിന്റെ ചാപല്യം, മണ്ടത്തരം എന്നൊക്കെയാണ് ഇപ്പോൾ തോന്നുന്നത്.

ഒരു കാലഘട്ടത്തിലെ വിഷമവും, വേദനയുമെല്ലാം മറ്റൊരു കാലഘട്ടത്തിന്റെ തമാശയായി ആവിർഭവിക്കാറുണ്ട്. എല്ലാ നല്ല ഓർമ്മകളും സമയമാകുന്ന നൂൽ ചരടിലെ മുത്ത് മണികളാണ്. ജീവിത സായാഹ്നത്തിൽ ആ നൂൽ ചരട് മനോഹരമായ ഒരു മുത്ത് മാലയായി മാറട്ടെ എന്ന് പ്രാർഥിക്കാം.    
                                               കാലം മായ്ച് കളയാത്ത ഈ മുത്തുമണികളുടെ  ശേഷിപ്പ് തോരാതെ പെയ്യുന്ന മഴയും, പേരറിയാത്ത ആ പർപ്പിൾ പൂക്കളുമാണ്.                

രാഗം

നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ    ഹൃദയ തന്ത്രിയിൽ നീ.  പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...