വിശ്വാസം എന്ന് പറയുന്നത് ഉള്ളിൽ അണിഞ്ഞിരിക്കുന്ന അടിവസ്ത്രം പോലെ ആണ്. അതെടുത്തു പുറത്തു കാണിക്കുന്നത് സംസ്കാരശൂന്യതയാണ്.
ദൈവത്തിലുള്ള വിശ്വാസം നല്ലത് തന്നെ. ദൈവഭയത്തോടു കൂടിയുള്ള ജീവിതം കൊണ്ട് അർദ്ധമാക്കുന്നതു .. അതിന്റെ ഏറ്റവും കാതലായ ഉദ്ദേശ്യം സമാധാനപരമായ, അന്യോന്യം സ്നേഹിച്ചും, പങ്കുവെച്ചുമുള്ള ഒരു ജീവിതമാണ്. ഈ തത്വത്തെ മുൻനിർത്തിയാണ് സകല മത ഗ്രന്ഥങ്ങളും എഴുതിയിട്ടുള്ളത്.
ജീവിതത്തിൽ നമ്മുടെയൊക്കെ മത വിശ്വാസങ്ങളെക്കാളും പ്രാധാന്യം അർഹിക്കുന്നത് സമാധാനത്തിനും, നന്മയ്കും തന്നെയാണ്.
നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ എന്നല്ലേ? അല്ലാതെ നമ്മൾ ആ വിശ്വാസത്തെ രക്ഷിക്കാൻ തുനിയുമ്പോൾ വിശ്വാസത്തിന്റെ ചവർപ്പ് മറ്റു ജീവിതങ്ങളിലേക്കും നിഴലിക്കും.
ഒരു ആണും പെണ്ണും കുടുംബമായി പരിണമിക്കുന്നത് അവരുടെ ഇടയിൽ സ്നേഹം എന്ന വികാരമുണ്ടാകുമ്ബോഴാണ്. അല്ലാതെ ഒരിക്കലും വെറുപ്പിൽ നിന്നുമല്ല എന്നത് ഈ പ്രകൃതിയും, പ്രപഞ്ചവും ഒന്നുപോലെ അനുകൂലിക്കുന്ന വസ്തുതയാണു.
No comments:
Post a Comment