Sunday, November 8, 2015

പേരറിയാത്ത ഓർമ്മപ്പൂക്കൾ


   
പുറത്തു നല്ല മഴയാണ്.

തിമിർത്ത് പെയ്യുന്ന ആ  മഴ... 

അത് പലപ്പോഴും എന്നിലേക്ക് ഗൃഹാതുരത്വത്തിന്റെ ഓർമ്മപ്പൂവുകൾ വിതറി കടന്നു പോകാറുണ്ട്. അവയിൽ ഏറ്റവും ഭംഗി ഉള്ളത് പർപ്പിൾ നിറമുള്ള, ആ .. മഴ നനഞ്ഞു ഈറൻ മാറാത്ത പൂക്കളാണ്.  അവ കാണുമ്പോൾ മഴയത്ത് കുടയും ചൂടി  കൂട്ടുകാരികൾക്കൊപ്പം എന്റെ മുന്നിലൂടെ ബസ് സ്റ്റോപ്പ്ഇലേക്ക് പോകുന്നവളെ ഞാൻ ഓർക്കാറുണ്ട്.

അതെ ..

എന്റെ പ്ലസ് ടൂ കാലം. അന്നവൾ ഇട്ടിരുന്ന ഇളം പർപ്പിൾ നിറമുള്ള ചുരിദാർ ഇന്നോളം എന്റെ ഓർമ്മയിൽ മങ്ങലില്ല്ലാണ്ട് കിടക്കുന്നു.   

ആ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ, പ്രേമപ്പനി മൂത്ത് പുസ്ത്കം തുറന്നു വെച്ച് ദിവാസ്വപ്നം കണ്ടതും, അങ്ങനെ ഒന്നിലധികം വിഷയങ്ങളിൽ തോറ്റു തുന്നം പാടിയതും.. എല്ലാം ഓർക്കുമ്പോൾ ....കൌമാര കാലത്തിന്റെ ചാപല്യം, മണ്ടത്തരം എന്നൊക്കെയാണ് ഇപ്പോൾ തോന്നുന്നത്.

ഒരു കാലഘട്ടത്തിലെ വിഷമവും, വേദനയുമെല്ലാം മറ്റൊരു കാലഘട്ടത്തിന്റെ തമാശയായി ആവിർഭവിക്കാറുണ്ട്. എല്ലാ നല്ല ഓർമ്മകളും സമയമാകുന്ന നൂൽ ചരടിലെ മുത്ത് മണികളാണ്. ജീവിത സായാഹ്നത്തിൽ ആ നൂൽ ചരട് മനോഹരമായ ഒരു മുത്ത് മാലയായി മാറട്ടെ എന്ന് പ്രാർഥിക്കാം.    
                                               കാലം മായ്ച് കളയാത്ത ഈ മുത്തുമണികളുടെ  ശേഷിപ്പ് തോരാതെ പെയ്യുന്ന മഴയും, പേരറിയാത്ത ആ പർപ്പിൾ പൂക്കളുമാണ്.                

1 comment:

Yogiram Surugi said...

യഥാതധ മായ നൊസ്റ്റാൾജിക് എക്സ്പീരിയൻസ്കളെ കഥാ യിലൂടെയോ കവിത യിലൂടെ യോ ആവിഷ്കരിക്കുക എന്നത് എല്ലാ എഴുത്തുകാരുടെയും രചന യുടെ ശൈശവ ദശയിലെ
കലാപരിപാടി യാണ്. മാധവിക്കുട്ടിയുടെയും ഹൃദയകുമാരിയുടെയും ആദ്യകാല കൃതികളിൽ ഇഇത് കാണാം ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ
മനസ്വിനി എന്ന കവിത നോക്കൂ..

മഞ്ഞത്തെച്ചി പൂങ്കുല പോലെ

മഞ്ജിമ വിടരും പുലര്‍കാലേ,

നിന്നൂലളിതേ, നീയെന്മുന്നില്‍

നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!


ദേവ നികേത ഹിരണ്മയമകുടം

മീവീ ദൂരെ ദ്യുതിവിതറി

പൊന്നിന്‍ കൊടിമരമുകളില്‍ ശബളിത-

സന്നോജ്ജ്വലമൊരു കൊടി പാറി!.....
......

നിന്‍ കഥയോര്‍ത്തോര്‍ത്തെന്‍ കരളുരുകി-
സ്സങ്കല്‍പത്തില്‍ വിലയിക്കേ,
ഏതോനിര്‍വൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങള്‍!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതില്‍ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനില്‍ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ


എന്ന് കേരളത്തിലെ എക്കാലത്തെയും റൊമാന്റിക് കവി പാടി നിർത്തിയത്
ഇതേ മാനോവികാരത്തിലാണ്.
പക്ഷെ 100 വർഷത്തിൽ നിന്നു ഇതേ വിഷയം കാവ്യാത്മക മായി ഇന്നത്തെ കവി ശ്രീ ബാലചന്ദ്രൻ ചുള്ളി കാടിന്റെ
പ്രണയ കഥകൾ വായിച്ചാൽ അറിയാൻ കഴിയും.

ആദ്യകാല പ്രണയ ചിന്തകൾ ഒരിക്കലും മറക്കില്ല. പ്രണയിക്കാൻ കഴിഞ്ഞവർ ഭാഗ്യം ചെയ്തവരാണ്.
പ്രണയ പൂർണമായ ഒരു ഹൃദയ മുള്ള ആൾക്ക് മാത്രമേ തരളമായ സ്നേഹം
ഉണ്ടാകയുള്ളൂ. ബ്ലോഗ് എഴുതുന്ന ശ്രീ അവിനാശ് ഭാസിക്ക് അതുണ്ട്. എഴുതും ശൈലിയും കൊള്ളാം. ബാല്യകാല പ്രണയ സ്മരണകൾ ആയി ഡയറിയിൽ അല്ലെങ്കിൽ ഇതുപോലെ സ്വകാര്യ ബ്ലോഗിലോ മാത്രം പ്രസിദ്ധീകരിക്കാൻ ഉത്തമം.

രാഗം

നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ- വന്നണഞ്ഞെൻ    ഹൃദയ തന്ത്രിയിൽ നീ.  പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ- തുടിപ്പ് നിന...