നിനച്ചിടാത്തൊരു പകൽക്കിനാവു പോൽ-
വന്നണഞ്ഞെൻ ഹൃദയ തന്ത്രിയിൽ നീ.
പകച്ചു നിന്നൊരെന്നന്തരങ്കത്തിൻ-
തുടിപ്പ് നിന്നൊരാ നിശബ്ദ വേളയിൽ.
നെർത്തൊരീണമായ് വന്നലിഞ്ഞു പോയ്-
സ്നേഹറാന്തൽത്തിരി ദീപ നാളമേ.
വെളിച്ചമായ് ദ്രുതം അകം തെളിച്ചിടും-
പ്രണയ ഗന്ധിയായ് മിഴികളിൽ വിടർന്നിടും.
നിനച്ചിടാതെത്തിയ ഹൃദയരാഗമേ-
നിലകൊൾക നീ.. മമ ജീവനിൽ സ്ഥിരം.
No comments:
Post a Comment